ഞാൻ മതേരതരവാദി, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിട്ടില്ല’; ; സുകുമാരന്‍ നായര്‍ക്ക് ചെന്നിത്തലയുടെ മറുപടി
ആലപ്പുഴ: തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതെന്ന, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ആക്ഷേപത്തിനു മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആരെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.
”ഞാന്‍ എന്നും മതേതര നിലപാടു മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ആണ് എനിക്കു വലുത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ എന്നെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന വാദത്തില്‍ അര്‍ഥമില്ല. എന്നെയാരും പ്രൊജക്ട് ചെയ്തിട്ടില്ല”- ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയെ പ്രൊജക്ട് ചെയ്തതുകൊണ്ടാണ് യുഡിഎഫ് പരാജയപ്പെട്ടതെന്ന്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്തുകൊണ്ടാണ് സുകുമാരന്‍ നായര്‍ ആരോപിച്ചത്. ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ ഇത്രയും വലിയ പരാജയം ഉണ്ടാവുമായിരുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.