ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; തിരുമലയ്ക്ക് ചുറ്റും പക്ഷികളെ ഇന്ന് കൊല്ലും
ആലപ്പുഴ: നഗരത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുമല വാര്‍ഡ് രത്‌നാലയത്തില്‍ എ.ആര്‍. ശിവദാസന്റെ 17 വളര്‍ത്തു കോഴികളില്‍ 16 എണ്ണവും ചത്തതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തില്‍ നിന്നു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ ഇന്ന് കൊല്ലും. ഇതിനായി മൃഗ സംരക്ഷണ വകുപ്പിന്റെ രണ്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളെയും സജ്ജമാക്കി