കശ്മീരിലെ ബാരാമുള്ളയിൽ ബിജെപി ഗ്രമമുഖ്യനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി.
ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ ബിജെപി ഗ്രമമുഖ്യനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവും സർപഞ്ചുമായ മൻസൂർ അഹമ്മദിന് നേരെയാണ് ആക്രമണമുണ്ടായത്. മൻസൂർ അഹമ്മദിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ബാരാമുള്ള ജില്ലയിലെ പഠാനിൽവെച്ചാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടെത്താനായി പ്രദേശം വളഞ്ഞിരിക്കുകയാണെന്നും അക്രമികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും അധികൃതർ അറിയിച്ചു.