‘സുനിതയെ കുത്തി കൊലപ്പെടുത്തി’; ഭര്‍ത്താവ് അറസ്റ്റില്‍
കാലടി മറ്റൂരില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സുനിതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് ഷൈജു കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.കഴിഞ്ഞ ദിവസമാണ് മറ്റൂര്‍ വരയിലാന്‍ വീട്ടീല് ഷൈജുവിന്റെ ഭാര്യ സുനിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സുനിത ഗോവണിയില്‍ നിന്ന് വീണ് മരിച്ചെന്നായിരുന്നു ഷൈജു ആദ്യം പറഞ്ഞിരുന്നത്.
ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ഷൈജുവിന്റെ അമ്മയാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ സുനിതയെ കണ്ടത്. പുറത്തുപോയി മടങ്ങിയെത്തിയതായിരുന്നു ഷൈജുവിന്റെ അമ്മ. ഷൈജുവും അയല്‍വാസികളും ചേര്‍ന്ന് സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഷൈജുവും സുനിതയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ഷൈജുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു.