ശബരിമലയിൽ വിഷുക്കണി ദർശനം നാളെ പുലർച്ചെ

Spread the love

പത്തനംതിട്ട:ശബരിമലയിൽ വിഷുക്കണി ദർശനം നാളെ പുലർച്ചെ; ഭക്തർക്കായി ഒരുക്കങ്ങൾ പൂർത്തിയായി.

ഇന്ന് രാത്രി ഭഗവാൻ്റെ മുന്നിൽ വിഷുക്കണി ഒരുക്കും.ശേഷം ഹരിവരാസനം പാടി നട അടയ്ക്കും.

നാളെ രാവിലെ 4 മണിക്ക് ക്ഷേത്ര തിരുനട തുറക്കും. തുടർന്ന് ശ്രീകോവിലിനുള്ളിലെ വിളക്കുകൾ തെളിച്ച് ഭഗവാൻ അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും.
ശേഷം അയ്യപ്പഭക്തർക്ക് കണി ദർശനത്തിനായി അവസരം ഒരുക്കും.തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്കർക്ക് വിഷുകൈനീട്ടം നൽകും.

4 മണി മുതൽ 7മണി വരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള സൗകര്യം ഉണ്ടാകും.ശേഷം പതിവ് അഭിഷേകവും ഉഷപൂജയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *