‘ഒരു ലോഡ് മണ്ണ് കടത്താന്‍ അഞ്ഞൂറ് പോര’കണക്കുപറഞ്ഞ് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്
എറണാകുളം: എറണാകുളം അയ്യമ്പുഴയില്‍ അനധികൃതമായി മണ്ണുകടത്തുന്ന ലോറികളില്‍ നിന്ന് ഗ്രേഡ് എസ് ഐ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോഡിന് കണക്കുപറഞ്ഞ് പണം വാങ്ങുന്ന ദൃശ്യങ്ങള്‍ എറണാകുളം റൂറല്‍ പൊലീസ് പരിശോധിക്കുകയാണ്. ഉദ്യോഗസ്ഥനെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് എറണാകുളം റൂറല്‍ എസ് പി അറിയിച്ചു.
എറണാകുളം അയ്യമ്പുഴയിലെ ഗ്രേഡ് എസ് ഐയായ ബൈജുക്കുട്ടന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണിത്. സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ പെട്രോളിങ്ങിന് ഇറങ്ങിയപ്പോഴാണ് കണക്കുപറഞ്ഞ് പിരിക്കുന്നത്. നിരവധി ക്വാറികളും മണ്ണെടുപ്പ് കേന്ദ്രങ്ങളുമുളള മേഖലയാണ് അയ്യമ്പുഴ. മണ്ണുകടത്തിന് ലോറിക്കാര്‍ കൊടുത്ത പണം കുറഞ്ഞുപോയെന്നാണ് എസ് ഐയുടെ പരാതി.ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എറണാകുളം റൂറല്‍ എസ് പി അന്വേഷണം പ്രഖ്യാപിച്ചു. എപ്പോഴത്തെ ദൃശ്യങ്ങളാണിത്, ആരാണ് ചിത്രീകരിച്ചത് എന്നിവയാണ് പരിശോധിക്കുന്നത്. ഈ ഉദ്യോഗസ്ഥന്‍ അയ്യമ്പുഴ സ്റ്റേഷനില്‍ തന്നെയുണ്ടെങ്കിലും കഴിഞ്ഞ ഓഗസ്റ്റിനുശേഷം പെട്രോളിങ് ഡ്യൂട്ടിക്ക് അധികം പോയിട്ടില്ല.സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം.