വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആലപ്പുഴ സ്വദേശിയായയുവാവ് മുങ്ങി മരിച്ചു.
ഇടുക്കി: വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് (23) ആണ് മരിച്ചത്. വാഗമൺപാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലായിരുന്നു അപകടം.
വിനോദ സഞ്ചാരത്തിനെത്തിയ സംഘം കുളിക്കാനിറങ്ങിയപ്പോൾ രോഹിത് കയത്തിൽ അകപ്പെടുകയായിരുന്നു. ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.