കത്ത് വിവാദം; ഡി.ആര്‍. അനില്‍ രാജിവച്ചു

Spread the love

പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഡി.ആര്‍. അനില്‍ രാജിവെച്ചു. തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. രാജികത്ത് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കൈമാറി.തദ്ദേശ മന്ത്രി എം.ബി. രാജേഷ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഡി.ആര്‍. അനിലിനെ ചുമതലയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം രാജിവച്ചത്.

അനിലിന്റെ രാജിക്കായി സിപിഎം നേരത്തെ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നു. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ രാജി സംബന്ധിച്ച് തീരുമാനമായി. പിന്നാലെ കോര്‍പ്പറേഷനില്‍ നടത്തിവരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *