കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്ക് കടിയേറ്റു
കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്ക് കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല.
അതേസമയം തിരുവനന്തപുരത്ത് തെരുവുനായയെ യുവാവ് വീട്ട് വളപ്പിലേക്ക് വലിച്ചെറിഞ്ഞു. നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. വഴിയാത്രക്കാരായ യുവാക്കളിൽ ഒരാൾ തെരുവ് നായയെ സ്നേഹപൂർവ്വം വിളിച്ച് വരുത്തി വീട്ട് വളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കൊടങ്ങാവിള സ്വദേശി നിഷിൻ രാജിൻ്റെ വീട്ടിലേക്കാണ് നായയെ വലിച്ചെറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിഷിൻ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി