‘മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികള്‍’; എ കെ ആന്റണിക്ക് പിന്തുണയുമായി വി ഡി സതീശനും
കോട്ടയം: കെ മുരളീധരന് പിന്നാലെ ആന്റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും. എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്. അമ്പലത്തില്‍ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താന്‍ മുമ്പേ പറഞ്ഞതാണെന്നും ആന്റണിയെ പോലെ മുതിര്‍ന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമെന്നും സതീശന് പറഞ്ഞു. ശരിയായ രാഷ്ട്രീയമാണ് ആന്റണി പറഞ്ഞത്.
അതേസമയം മികച്ച സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനും മികച്ച സ്വര്‍ണക്കടത്ത് സംഘത്തിനും കൂടി ഡിവൈഎഫ്ഐ ട്രോഫി ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് പരിഹാസിച്ചു. ബഫര്‍ സോണ്‍ ഭൂപടം എന്ന പേരില്‍ സര്‍ക്കാര്‍ അബദ്ധ പഞ്ചാംഗങ്ങള്‍ പുറത്തിറക്കുന്നുവെന്നും ഉത്തരവാദിത്വമില്ലായ്മയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും ദുരൂഹതകളാണ് നിറയെയെന്നും സതീശന് കുറ്റപ്പെടുത്തി.