അടുത്ത മാര്‍ച്ചിനകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധു

Spread the love

ന്യൂഡല്‍ഹി: അടുത്ത മാര്‍ച്ചിനകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അടുത്ത ഏപ്രില്‍ ഒന്നു മുതലാണ് അസാധുവാകുക.
പാന്‍ അസാധുവായാല്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് കാര്‍ഡുടമസ്ഥന്‍ തന്നെയായിരിക്കും ഉത്തരവാദിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാന്‍ കാര്‍ഡുള്ളവര്‍ക്ക് ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ല.
ആദ്യം പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്റ്റ് 31 ആയിരുന്നു. പിന്നീട് പലപ്പോഴായി തീയതി നീട്ടിനീട്ടി 2021 ജൂണ്‍ 30 വരെയാക്കി. തുടര്‍ന്ന് കൊവിഡ് വ്യാപനം ഉള്‍പ്പടെയുള്ള പല കാരണങ്ങളാല്‍ വീണ്ടും തീയതി നീട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *