മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും സൗജന്യ സുരക്ഷ അവസാനിപ്പിക്കുവാൻ കേരള പോലീസ് .

Spread the love

തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും കേരള പോലീസ് ഇനിമുതൽ സൗജന്യ സുരക്ഷ നൽകില്ല. ഇത്തരത്തിലുള്ള ചടങ്ങുകളിൽ നൽകുന്ന സുരക്ഷയ്ക്ക് പണം വാങ്ങണമെന്ന ശുപാർശ പോലീസിന് നൽകും. ഏറെക്കാലമായി പോലീസിനകത്ത് നടന്നുവരുന്ന ചർച്ചയെ തുടർന്നാണ് ഇപ്പോൾ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന എ.ഡി.ജി.പി യോഗത്തിലാണ് ഇക്കാര്യത്തിൽ ശുപാർശ നൽകാൻ തീരുമാനിച്ചത്.

മതപരമായ ചടങ്ങുകൾ നടത്തുന്നവർ നിശ്ചിത തുക സർക്കാരിലേക്ക് അടച്ച ശേഷം ക്രമസമാധാന ചുമതല പോലീസിന് നൽകാനാണ് ശുപാർശ. ഇത്തരം ചടങ്ങുകൾക്ക് സുരക്ഷ നൽകുന്നതിന് സ്വകാര്യ ഏജൻസികളെ നിയോഗിക്കണമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. ചടങ്ങിന് സുരക്ഷയ്ക്കായി എത്തുന്ന പോലീസുകാർക്ക് അവരുടെ അതാത് ദിവസത്തെ ശമ്പളത്തിന് അനുസരിച്ച തുക നൽകാനാണ് നിർദേശമുള്ളത്

Leave a Reply

Your email address will not be published. Required fields are marked *