ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു
ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. ഹരിയാന ഉപമുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഉത്തര്‍പ്രദേശില്‍ മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.
യുപിയിലെ ഗൗതംബുദ്ധനഗറിലെ ദാന്‍കൗര്‍ ഏരിയയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ബസില്‍ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെല്ലാം കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞ് ജനജീവിതത്തെ ബാധിച്ചു. മഞ്ഞുമൂലം കാഴ്ച പൂര്‍ണമല്ലാത്തത് വാഹനഗതാഗതം ദുഷ്കരമാക്കി.
യ