മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ തോറ്റിട്ടും തലയുയര്‍ത്തി മൊറോക്കോ

Spread the love

മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ തോറ്റിട്ടും തലയുയര്‍ത്തി മൊറോക്കോ

പൊ​രു​തി​ക്ക​ളി​ച്ച അ​ഫ്രി​ക്ക​ൻ സിം​ഹ​ക്കു​ട്ടി​ക​ളെ മ​റി​ക​ട​ന്ന ക്രൊ​യേ​ഷ്യ ലോ​ക​ക​പ്പി​ലെ മൂ​ന്നാ​മ​ൻ. ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മൊ​റോ​ക്കോ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ക്രൊ​യേ​ഷ്യ​ക്ക് മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. പ്ര​തി​രോ​ധ താ​രം ഗ്വാ​ർ​ഡി​യോ​ള (7), മി​സ്‌​ലാ​വ് ഓ​ർ​സി​ച്ച് (42) എ​ന്നി​വ​ർ ക്രൊ​യേ​ഷ്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​പ്പോ​ൾ അ​ഷ​റ​ഫ് ദാ​രി (9) മൊ​റോ​ക്കോ​യ്ക്കാ​യി സ്കോ​ർ ചെ​യ്തു.

തോ​റ്റു​പോ​യ​വ​രു​ടെ ത​ണു​പ്പ​ൻ പ്ര​ക​ട​നം പ്ര​തീ​ക്ഷി​ച്ച​വ​രെ അ​മ്പ​ര​പ്പി​ച്ച് പ​ച്ച​പ്പു​ല്ലി​ന് തീ​പി​ടി​പ്പി​ക്കു​ന്ന തീ​പാ​റു​ന്ന ക​ളി​യാ​യി​രു​ന്നു ഖ​ലീ​ഫ മൈ​താ​ന​ത്ത്. ക​ളി​യു​ടെ ഏ​ഴാം മി​നി​റ്റി​ൽ ക്രൊ​യേ​ഷ്യ മു​ന്നി​ലെ​ത്തി. ഗ്വാ​ർ​ഡി​യോ​ള​യു​ടെ മി​ന്നും ഹെ​ഡ​ർ മൊ​റോ​ക്ക​ൻ ഗോ​ൾ​ക്കീ​പ്പ​റെ മ​റി​ക​ട​ന്ന് വ​ല​യി​ൽ. ക്രൊ​യേ​ഷ്യ​ൻ ലീ​ഡി​ന് ര​ണ്ട് മി​നി​റ്റ് ആ​യു​സ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഒ​ൻ​പ​താം മി​നി​റ്റി​ൽ‌ ദാ​രി​യി​ലൂ​ടെ മൊ​റോ​ക്കോ മ​റു​പ​ടി ന​ൽ​കി. അ​ഷ​റ​ഫ് ദാ​രി​യു​ടെ ഹെ​ഡ​ർ മൊ​റോ​ക്കോ​യു​ടെ സ​മ​നി​ല വീ​ണ്ടെ​ടു​ത്തു. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ ഓ​ർ​സി​ച്ചി​ന്‍റെ കി​ടി​ല​ൻ ഷോ​ട്ട് വ​ള​ഞ്ഞ് മൊ​റോ​ക്ക​ൻ പോ​സ്റ്റി​ൽ.

ര​ണ്ടാം പ​കു​തി​യി​ൽ സ​മ​നി​ല പി​ടി​ക്കാ​ൻ മൊ​റോ​ക്കോ പ​റ​ന്നു​ക​ളി​ച്ചെ​ങ്കി​ലും ഭാ​ഗ്യം തു​ണ​ച്ചി​ല്ല. ഗോ​ൾ കീ​പ്പ​ർ മാ​ത്രം മു​ന്നി​ൽ​നി​ൽ​ക്കെ അ​വ​സ​രം തു​ല​യ്ക്കു​ന്ന​തും ക​ണ്ടു. തോ​ൽ​വി​യി​ലും ത​ല ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് മൊ​റോ​ക്ക​ൻ സിം​ഹ​ക്കു​ട്ടി​ക​ൾ മ​ട​ങ്ങു​ന്ന​ത്. ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ ക​ട​ക്കു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ ടീ​മെ​ന്ന ച​രി​ത്ര​മാ​ണ് ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​ർ ര​ചി​ച്ച​ത്. പ്ര​വ​ച​ന​ങ്ങ​ളെ​യെ​ല്ലാം അ​പ്ര​സ​ക്ത​മാ​ക്കി​യ കു​തി​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *