സംസ്ഥാനത്ത് മദ്യവില വര്‍ധന നിലവില്‍ വന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധന നിലവില്‍ വന്നു. മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപ വരെയാണ് വര്‍ധിച്ചത്. മദ്യത്തിന്റെ വില്പന നികുതി വര്‍ധിപ്പിച്ചുള്ള ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പുവെച്ചിരുന്നു. ബിയറിനും വൈനിനും നാളെ മുതല്‍ വില വര്‍ധിക്കും.
വിറ്റുവരവ് നികുതി നേരത്തെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താനാണ് വില വര്‍ധിപ്പിച്ചത്. ഇതോടെ ജനപ്രിയ ബ്രാന്‍ഡായ ജവാന്റെ വില 600 രൂപയില്‍ നിന്ന് 610 രൂപയാകും.
2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെയാണ് അന്ന് വര്‍ധിച്ചത്. അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്.