കെ.വി.തോമസിന് കാരണം കാണിക്കൽ നോട്ടീസ്
കെ.വി.തോമസിന് കാരണം കാണിക്കൽ നോട്ടീസ്
കൊച്ചി :സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ എഐ’സിസി വിലക്ക് ലംഘിച്ച് പങ്കെടുത്ത കെ.വി തോമസിന് കാരണം കാണിക്കൽ നോട്ടീസ്.
ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് എ.കെ.ആൻ്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയുടെ നിർദേശം.ഇതിന് ശേഷമാകും തുടർ നടപടി ഉണ്ടാകുക.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നൽകിയ പരാതിയിലാണ് നടപടി.കെപിസിസി ഭരണഘടന പ്രകാരമാണ് വിശദീകരണം ചോദിച്ചതെന്ന് താരിഖ് അൻവറും പ്രതികരിച്ചു.