സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

Spread the love

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇടിയോടൂകൂടിയ മഴയ്ക്ക് സാധ്യത.

മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ കാറ്റു വീശാനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

അതേസമയം കൊല്ലം ജില്ലയില്‍ അടക്കം ഇടിയോടു കൂടിയ കനത്ത മഴ പെയ്തു.

Leave a Reply

Your email address will not be published. Required fields are marked *