പോളണ്ടിനെ 2 ഗോളിന് തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന പ്രീ ക്വാർട്ടറിൽ
പോളണ്ടിനെ 2 ഗോളിന് തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന പ്രീ ക്വാർട്ടറിൽ
പോളണ്ടിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി അർജന്റീന പ്രീ ക്വാർട്ടറിൽ കടന്നു. പ്രീ ക്വാർട്ടറിൽ അർജന്റീന ആസ്ട്രേലിയയും തമ്മിലാണ് മത്സരം.
ആദ്യപകുതിയിൽ മെസിയെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസി തന്നെ എടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല. 46-ാംമിനിറ്റിൽ അലേക്സിസ് മാക് അലിസ്റ്റർ ആദ്യഗോൾ നേടി.67-ാം മിനിറ്റിൽ ജൂലിയൻ അൽവാരെസ് ലീഡുയർത്തി. പോളണ്ടിന്റെ ഗോളിയാണ് അർജന്റീനയുടെ നിരവധി ഗോളവസരങ്ങൾ തടഞ്ഞത്.
പോളണ്ടും രണ്ടാം റൗണ്ടിൽ കടന്നു. സൗദിക്കെതിരായ വിജയവും മെക്സിക്കോയുമായി നേടിയ സമനിലയുമാണ് പോളണ്ടിന് ഭാഗ്യമായത്.