തൊടുപുഴയില്‍ പതിനേഴ്കാരിയെ പതിനഞ്ച് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. ആറുപേരെ അറസ്റ്റ് ചെയ്തു
ഇടുക്കി : തൊടുപുഴയില്‍ പതിനേഴ്കാരിയെ പതിനഞ്ച് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ 10 പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പൊലീസ് അറിയിച്ചു.പെരുന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ചി സ്വദേശി തങ്കച്ചന്‍ കുമാരമംഗലം സ്വദേശി ബേബി കല്ലൂര്‍കാട് സ്വദേശി സജീവ് കാരിക്കോട് സ്വദേശി ബഷീര്‍ കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.