സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു (1-1)
സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു (1-1)
അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലാണ് ഇരുഗോളും പിറന്നത്.
പകരക്കാരായി ഇറങ്ങിയവരാണ് ഇരുടീമിന്റെയും ഗോൾ നേടിയത്. സ്പാനിഷ് പടയ്ക്ക് വേണ്ടി 62-ാം മിനിറ്റിൽ അൽവാരോ മൊറാട്ട ഗോൾ നേടി. മറ്റൊരു പകരക്കാരനെ ഇറക്കിയായിരുന്നു ജർമനിയുടെ മറുപടി. 83-ാം മിനിറ്റിൽ ഫള്ക്രുഗ് ജർമനിക്കായി വല കുലുക്കി.
ആദ്യ മത്സരത്തില്‍ ജപ്പാനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ജര്‍മനി ഈ സമനിലയോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഏഴു ഗോളുകള്‍ക്കു ജയിച്ച സ്പെയിന് നാലു പോയിന്റുമായി ഇ ഗ്രൂപ്പിൽ ഒന്നാമതാണ്. ജർമനി ഒരു പോയിന്റുമായി നാലാമതും.
ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമാകും. ഡിസംബർ ഒന്നിന് നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കോസ്റ്റാറിക്കയാണ് ജർമനിയുടെ എതിരാളി. സ്പെയിൻ ജപ്പാനെ നേരിടും.