ബെൽജിയത്തെ ഞെട്ടിച്ച് വിജയം നേടി മൊറോക്കോ
ദോഹ: ബെൽജിയത്തെ ഞെട്ടിച്ച് വിജയം നേടി മൊറോക്കോ. എതിരില്ലാത്ത രണ്ട് ഗോളിനാണ് മൊറോക്കോ അട്ടിമറി വിജയം നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം അബ്ദേൽ ഹമിദ് സബിറിയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ സക്കറിയ അബൗഖലിൻറെ വകയായിരുന്നു. മത്സരത്തിലുടനീളം ബെൽജിയത്തിനൊപ്പം നിൽക്കാൻ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ മൊറോക്കയ്ക്കായി.
രണ്ട് മത്സരങ്ങളിൽ നാല് പോയിന്റാണ് മൊറോക്കോയ്ക്ക്. ആദ്യ മത്സരത്തിൽ അവർ ക്രൊയേഷ്യയെ സമനിലയിൽ തളച്ചിരുന്നു. ആദ്യ മത്സരത്തിൽ കാനഡയെ മറികടന്ന ബെൽജിയം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പിൽ അവസാനം നടക്കുന്ന ബെൽജിയം- ക്രൊയേഷ്യ പോരാട്ടം നിർണായകമാവും.