ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി
ഖത്തര്ലോകകപ്പില് ഇന്ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സൗദി കീഴ്പ്പെടുത്തിയത്.
സലേഹ് അല്‍ഷെഹ്രി, സേലം അല്‍ ദവ്സരി എന്നിവര്‍ സൗദിക്കായി ലക്ഷ്യം കണ്ടപ്പോള്‍ ആദ്യപകുതിയില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മെസ്സി സൗദിയുടെ വല കുലുക്കി.
കിരീടംമോഹിച്ചെത്തിയ അര്‍ജന്റീനയ്ക്ക് താരതമ്യേന ദുര്‍ബലരായ സൗദിയോടേറ്റ തോല്‍വി കനത്ത പ്രഹരമാണ് സമ്മാനിച്ചിരിക്കുന്നത്.