പേപ്പറിൻ്റെ വില വർദ്ധനവിൽ ഫോട്ടോ കോപ്പി മേഖല പ്രതിസന്ധിയിൽ
പേപ്പറിൻ്റെ വില വർദ്ധനവിൽ ഫോട്ടോ കോപ്പി മേഖല പ്രതിസന്ധിയിൽ :പരിഹാരം കാണണമെന്ന് പി. ഉബൈദുള്ള എം എൽ എ
മലപ്പുറം: അടിക്കടിയുള്ള പേപ്പറിൻ്റെ വില വർദ്ധനവിൽ പല ഫോട്ടോസ്റ്റാറ്റ് കടയും അടച്ചുപൂട്ടൽ ഭീക്ഷണി നേരിടുന്നു. ഈ പ്രതിസന്ധിയെ നേരിടാൻ സർക്കാർ മുൻകയ്യെടുക്കണമെന്ന് പി. ഉബൈദുള്ള MLA ആവശ്യപ്പെട്ടു.
IDPWOA(ഇൻ്റർനെറ്റ് , ഡിറ്റി പി ഫോട്ടോസ്റ്റാറ്റ്, വർക്കേഴ്സ് &ഓണർസ് ഴ്സ് അസോസിയേഷൻ) മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗത സംഘം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് അലവി കെ.എം, ഫൈസൽ ഇംബീരിയൽ, ജൈസൽ ഫസ്ഫരി, അമീൻ തിരൂർ, നവാസ് കോട്ടക്കൽ, പ്രമോദ് പരപ്പനങ്ങാടി, അനീഷ് അരീക്കോട്, സുൽഫിക്കർ അരീക്കോട്, ഹരീഷ് മലപ്പുറം സംസാരിച്ചു .
ജില്ലാ സമ്മേളനം 2023 ജനുവരി ഒന്നിന് മലപ്പുറം ടൗൺ ഹാളിൽ വെച്ച് നടക്കും.