ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്
ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്
ഫൈനലിൽ പാക്കിസ്ഥാനെതിരെ 138 റൺസ് വിജയലക്ഷ്യം തുടർന്ന ഇംഗ്ലണ്ട് 5 വിക്കറ്റിന് ലക്ഷ്യം കണ്ടു.
ബെൻ സ്റ്റോക്സ് (46 പന്തിൽ 46), ക്യാപ്റ്റൻ ജോസ് ബട്ലർ (17 പന്തിൽ 26), അലക്സ് ഹെയ്ൽസ് (രണ്ട് പന്തിൽ ഒന്ന്), ഫിലിപ് സാൾട്ട് (ഒൻപതു പന്തിൽ പത്ത്), ഹാരി ബ്രൂക്ക് (23 പന്തിൽ 20) എന്നിവരാണ് ഇംഗ്ലിഷ് നിരയിൽ തിളങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. 28 പന്തിൽ 38 റൺസെടുത്ത ഷാൻ മസൂദാണു പാക്കിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 28 പന്തിൽ 32 റൺസെടുത്തു. ശതബ് ഖാൻ (14 പന്തിൽ 20), മുഹമ്മദ് റിസ്വാൻ (14 പന്തിൽ 15) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.