വവ്വാല്‍ സൂപ്പ് കുടിച്ചതിന് വനിതാ അധ്യാപിക അറസ്റ്റില്‍.
വവ്വാല്‍ സൂപ്പ് കുടിച്ചതിന് വനിതാ അധ്യാപിക അറസ്റ്റില്‍. തായ്‌ലന്‍ഡിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള സഖോണ്‍ നഖോണ്‍ പ്രവിശ്യയിലാണ് സംഭവം. അറസ്റ്റിലായ അദ്ധ്യാപിക ഒരു യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാന്‍ വേണ്ടിയാണ് അദ്ധ്യാപിക വവ്വാലിനെ സൂപ്പാക്കി ഭക്ഷിച്ചത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
അദ്ധ്യാപികയുടെ പ്രവൃത്തികള്‍ക്ക് 5 വര്‍ഷം തടവോ 11 ലക്ഷം രൂപ പിഴയോ ശിക്ഷ ലഭിച്ചേക്കാം. അതേസമയം അദ്ധ്യാപിക ക്ഷമാപണം നടത്തി എത്തുകയും ചെയ്തിട്ടുണ്ട്. അദ്ധ്യാപിക വവ്വാലിനെ ആസ്വദിച്ച് ഭക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് പോലീസ് കേസെടുത്തത്. എന്നാല്‍ വവ്വാലിനെ ഭക്ഷിച്ചത് പകര്‍ച്ചവ്യാധി പടരാന്‍ സാധ്യതയുണ്ടെന്ന് പല ആരോഗ്യ വിദഗ്ധരും അറിയിച്ചു.
നവംബര്‍ 9 ന് അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തായ്‌ലന്‍ഡിലെ വന്യജീവി നിയമം ലംഘിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ അദ്ധ്യാപിക നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ വവ്വാലുകളെ ഭക്ഷിച്ചതിന്റെ പേരില്‍ സ്ത്രീ പലരോടും ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഒരിക്കലും ഇത്തരത്തില്‍ ചെയ്യില്ലെന്നും അദ്ധ്യാപിക ഉറപ്പ് നല്‍കി.
അദ്ധ്യാപികയുടെ യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. വവ്വാലുകളെ ഭക്ഷിക്കുന്നത് നിരവധി അപകടങ്ങളുണ്ടാക്കുമെന്ന് ചുലലോങ്കോണ്‍ സര്‍വകലാശാലയിലെ മെഡിസിന്‍ ഫാക്കല്‍റ്റിയിലെ പ്രൊഫസര്‍ തിരാവത് ഹേമജൂത പറഞ്ഞു, ആളുകള്‍ വവ്വാലുകള്‍ കഴിക്കരുത്, കാരണം അതില്‍ ബാക്ടീരിയകള്‍ ഉള്ളതിനാല്‍ അവ നിങ്ങളെ രോഗിയാക്കുുമെന്നും പ്രൊഫസര്‍ പറഞ്ഞു.