ഭീമ കോറെഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗൗതം നവ്ലഖയെ വീട്ടു തടങ്കലിലേക്കേു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്.
ന്യൂഡല്‍ഹി: ഭീമ കോറെഗാവ് കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഗൗതം നവ്ലഖയെ വീട്ടു തടങ്കലിലേക്കേു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നവ്ലഖ നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് നടപടി. നവ്ലഖയുടെ വീട്ടു തടങ്കലിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) എതിര്‍ത്തിരുന്നു.
നവ്ലഖയുടെ ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിക്കുന്നതിനു കാരണമൊന്നുമില്ലെന്ന് ജസ്റ്റിസുമാരായ കെഎം ജോസഫും ഋഷികേശ് റോയിയും പറഞ്ഞു. നവ്ലഖ 2.4 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. വീട്ടു തടങ്കലില്‍ പൊലീസ് കാവല്‍ ഒരുക്കുന്നതിന് എന്‍ഐഎ നിര്‍ദേശിച്ച തുകയാണിത്.
വീട്ടു തടങ്കലില്‍ നവ്ലഖ കംപ്യൂട്ടറോ ഇന്റര്‍നെറ്റോ ഉപയോഗിക്കുന്നതിനെ എന്‍ഐഎ എതിര്‍ത്തു. ഭീമ കോറെഗാവ് കലാപം നടത്തുന്നതിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ്, എഴുപതുകാരനായ നവ്ലഖയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.