മേയർ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് ബിജെപി. തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം.

Spread the love

മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് ബിജെപി. തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ് പ്രയോഗം ഉണ്ടായി. പ്രതിഷേധം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ സുരേന്ദ്രൻ.

കണ്ണീർ വാതകത്തിനകത്ത് മാരകമായ രാസലായിനികൾ ഉപയോഗിച്ചുകൊണ്ടാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമരം ശക്തിപ്പെടുമ്പോൾ അതിനെ അടിച്ചമർത്താമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ അത് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

എത്ര പൊലീസിനെ ഇറക്കിയാലും നേരിടും. ഇത്രയും മാരകമായ രാസലായിനികൾ ഉപയോഗിച്ച ആക്രമണം സമരചരിത്രത്തിൽ സംസ്ഥാനത്ത് ആദ്യമാണ്. ഞാൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരുക്കേറ്റിട്ടുണ്ട്. ആരെയും ആശുപത്രിയിൽ പോലും കൊണ്ടുപോകാൻ പൊലീസ് തയ്യാറായില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

അതേസമയം നഗരസഭയിൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാര്‍ നഗരസഭാ കവാടം ബലമായി അടച്ചു. യുവമോർച്ച മാർച്ച് അൽപസമയത്തിനകം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *