സംസ്ഥാനത്ത് 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം.

Spread the love

സംസ്ഥാനത്ത് 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്റി ജോസ് വിജയിച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി.

കൊല്ലം
പേരയം പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലനിര്‍ത്തി. ആകെ വോട്ട്: ലതാകുമാരി – (യുഡിഎഫ് 474), ജൂലിയറ്റ് നെല്‍സണ്‍ (എല്‍ഡിഎഫ് – 415), ജലജ കുമാരി (ബിജെപി – 34), ഗീതാകുമാരി (എഎപി–22)
പൂതക്കുളം ഗ്രാമപഞ്ചായത്ത് കോട്ടുവന്‍കോണം വാര്‍ഡ് ബിജെപി നിലനിര്‍ത്തി

പത്തനംതിട്ട
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കെമ്പങ്കേരി ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനീഷ് 220 വോട്ടിന് വിജയിച്ചു. . ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനില്‍! 4 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് 686 വോട്ടിന് മുന്നില്‍. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ്.

ആലപ്പുഴ
കാര്‍ത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റില്‍ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടര്‍ച്ചയായി യോഗങ്ങള്‍ക്കു ഹാജരാകാത്തതിനാല്‍ അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില: ബിജെപി 286, കോണ്‍ഗ്രസ് 209, സിപിഎം 164.
മുതുകുളം നാലാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.
ചെങ്ങന്നൂര്‍ പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നാടകീയ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് വല്യാനൂര്‍ 40 വോട്ടുകള്‍ക്കാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി ആശ വി.നായരെ പരാജയപ്പെടുത്തിയത്. ആശ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതോടെ പഞ്ചായത്തംഗത്വം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ആശയോടു മത്സരിച്ചു പരാജയപ്പെട്ട ജോസ് വല്യാനൂരാണ് ഇത്തവണ ജയിച്ചത്. വോട്ട് നില: കോണ്‍ഗ്രസ് 260, സിപിഎം 220, ബിജെപി 116
പാലമേല്‍ 11ാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.
എഴുപുന്ന നാലാം വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.
തിരഞ്ഞെടുപ്പ് നടന്ന 5 വാര്‍ഡുകളില്‍ യുഡിഎഫിന് ഒരു സീറ്റും ഇല്ലായിരുന്നു. ഇപ്പോള്‍ 3 സീറ്റ് നേടി.
പാണ്ടനാട്ട് ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു.

ഇടുക്കി
കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താന്‍ വാര്‍ഡ് യുഡിഎഫ് സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു.
ഇളംദേശം ബ്ലോക്ക് വണ്ണപ്പുറം ഡിവിഷന്‍ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
ശാന്തന്‍പാറ പഞ്ചായത്ത് തൊട്ടിക്കാനത്ത് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.
കരുണാപുരം പഞ്ചായത്ത് കുഴികണ്ടം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
എറണാകുളം
കീരംപാറ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫിനു പഞ്ചായത്ത് ഭരണം നഷ്ടമാകും.
പൂതൃക്ക പഞ്ചായത്തിലും യുഡിഎഫ് ജയിച്ചു.
പറവൂര്‍ മുനിസിപ്പല്‍ വാര്‍ഡില്‍ ബിജെപിയില്‍നിന്നു എല്‍ഡിഎഫ് സീറ്റ് പിടിച്ചു.
വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുന്നില്‍.

തൃശൂര്‍
വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍ വാര്‍ഡില്‍ യുഡിഎഫ് വിജയം. രണ്ടു തവണ സിപിഎം വിജയിച്ച വാര്‍ഡാണിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉദയ ബാലനാണ് വിജയിച്ചത്. നഗരസഭ ഭരണത്തെ ബാധിക്കില്ല.

പാലക്കാട്
കുത്തനൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 381 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശശിധരനാണു സിപിഎമ്മിനെ തോല്‍പിച്ചത്
അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് കുളപ്പടിക വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ വഞ്ചി കക്കി 32 വോട്ടിന് ജയിച്ചു

മലപ്പുറം
മലപ്പുറം നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 31–ാം വാര്‍ഡായ കൈനോട് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ സി.ഷിജു 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 362 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ കുത്തനെ കുറഞ്ഞു. കൗണ്‍സിലര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോഴിക്കോട്
ഉപതിരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി ഒന്നാം വാര്‍ഡില്‍ യുഡിഎഫ്. സ്ഥാനാര്‍ഥി റസീന പൂക്കോട് 272 വോട്ടിന് വിജയിച്ചു. 17 വര്‍ഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാര്‍ഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *