ചാള്‍സ് രാജാവിനും പത്‌നി കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞു പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ലണ്ടന്‍: യോര്‍ക്ക് നഗരത്തില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാള്‍സ് രാജാവിനും പത്‌നി കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞു പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നഗര ഭരണാധികാരികള്‍ രാജാവിന് ഔദ്യോഗിക വരവേല്‍പു നല്‍കുമ്പോഴായിരുന്നു ജനക്കൂട്ടത്തില്‍നിന്ന് ഒരാള്‍ 3 മുട്ടകള്‍ എറിഞ്ഞത്. ഒന്നും ദേഹത്തു കൊണ്ടില്ല. അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടന്‍ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്. രാജാവിനെയും പത്‌നിയെയും ഉടന്‍ അവിടെ നിന്നു മാറ്റി.