ഹാഷിഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ
തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ആലപ്പുഴ പഴവീട് പഴയംപള്ളിയിൽ ആൽബിൻ ആൻറണി(26)യാണ് പിടിയിലായത്. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രഫറാണ് ആൽബിൻ.
മൂന്നാർ- മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ആൽബിൻ പിടിയിലായത്. ഇയാളിൽ നിന്നും ദേവികുളം പൊലീസ് 2.5 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. സ്വന്തം ആവശ്യത്തിനായി ഗോവയിൽ നിന്ന് എത്തിച്ചതെന്നാണ് ആൽബിൻ പൊലീസിന് നൽകിയ മൊഴി.