യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ലോക ജനസംഖ്യ 800 കോടിയിലെത്താന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്.
യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ലോക ജനസംഖ്യ 800 കോടിയിലെത്താന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. 2022 നവംബര്‍ 15 ന് ലോക ജനസംഖ്യ 800 കോടിയില്‍ എത്തുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. ഈ വര്‍ഷവും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം ചൈന തന്നെയായിരിക്കും. എന്നാല്‍, അടുത്ത വര്‍ഷം ഇന്ത്യ ജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്ത് എത്തും.
2080 വരെ ഈ ജനസംഖ്യ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് യുഎന്‍ പറയുന്നത്. എന്നാല്‍, പിന്നീട് 2100 വരെ ജനസംഖ്യയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകില്ല. എന്നാല്‍, 2080 ഓടെ ആഗോള ജനസംഖ്യ 1040 കോടിയില്‍ എത്തും. ഇതിനു മുന്നോടിയായി 2030 ല്‍ 850 കോടിയായും 2050 ല്‍ 950 കോടിയായും ജനസംഖ്യ ഉയരും.
ഇനിയുള്ള കാലങ്ങളില്‍ ലോക ജനസംഖ്യയില്‍ നിര്‍ണായ പങ്കുവഹിക്കുന്നത് പ്രധാനമായും എട്ടു രാജ്യങ്ങള്‍ ആയിരിക്കും. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടു രാജ്യങ്ങളില്‍ നിന്നായിരിക്കും ലോക ജനസംഖ്യയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന.
ഈ 800 കോടി ജനങ്ങളെ ഭൂമിക്ക് താങ്ങാന്‍ ആകുമോ എന്നൊരു ചോദ്യം വിവിധ മേഖലകളില്‍ നിന്നും മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് വിദഗ്ധര്‍ പറയുന്നത് ഭൂമിക്ക് മനുഷ്യന്‍ ഒരു ഭാരമാകില്ല എന്ന് തന്നെയാണ്. എന്നാല്‍, മനുഷ്യന്റെ അമിതമായ ഉപഭോഗ സംസ്‌കാരം ഒരു വലിയ വെല്ലുവിളി തന്നെയായിരിക്കും ഉയര്‍ത്തുന്നതെന്നും ഇവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ജനസംഖ്യാ വര്‍ദ്ധനവിനെ അല്ല ഭയക്കേണ്ടത് മറിച്ച് അമിതമായ ഉപഭോഗ സംസ്‌കാരത്തെയാണ് ഭയക്കേണ്ടതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.