മാധ്യമ വിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
കൊച്ചി: കൊച്ചിയില്‍ ഗവര്‍ണറുടെ വക കടക്ക് പുറത്ത്. മാധ്യമ വിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. ഈ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ ഉണ്ടെങ്കില്‍ ഗെറ്റ് ഔട്ട് ഫ്രം ഹിയര്‍ എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.