വൈക്കത്തഷ്ടമി ഉത്സവത്തിന് ഇന്ന് കൊടിയേറ്റി; അഷ്ടമി ദര്‍ശനം 17ന്.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് ഇന്ന് കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന് നമ്ബൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന് നമ്ബൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് രാവിലെ 7.10നും 9.10നും മധ്യേയാണ് കൊടിയേറ്റ് നടന്നത്. വൈക്കത്തഷ്ടമി ദര്‍ശനം 17നാണ്. 18ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ് കൊടിക്കീഴില്‍ ദീപം തെളിയിച്ചു. കലാമണ്ഡപത്തില്‍ നടന് ജയസൂര്യ വിളക്ക് തെളിയിച്ചു. ഉത്സവബലി ദര്‍ശനം 10, 11, 13, 16 തീയതികളില്‍. 12ന് രാവിലെ 11ന് ചലച്ചിത്രതാരം ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, രാത്രി 11ന് ഋഷഭ വാഹന എഴുന്നള്ളിപ്പ്. 13ന് രാത്രി 10ന് കഥകളി. 14ന് രാവിലെ എട്ടിന് ഗജപൂജ, നാലിന് ആനയൂട്ട്. മന്ത്രി കെ. രാധാകൃഷ്ണന് ദീപ പ്രകാശനം നിര്‍വഹിക്കും. 4.30ന് കാഴ്ചശ്രീബലി – പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം. 15ന് രാവിലെ 10ന് ശ്രീബലി, ചോറ്റാനിക്കര സത്യന് നാരായണമാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം.
16ന് രാത്രി 7.30ന് നടന് വിനീതും സംഘവും അവതരിപ്പിക്കുന്ന ശിവാഞ്ജലി. 17ന് രാവിലെ 4.30ന് അഷ്ടമി ദര്‍ശനം. വൈകിട്ട് നാലിന് പുരസ്കാര സമര്‍പ്പണം. വൈക്കം വിജയലക്ഷ്മിയ്ക്കും ക്ഷേത്രകലാപീഠം കലാപ്രതിഭകള്‍ക്കും ആദരം. ആറിന് ഹിന്ദുമത കണ്വന്ഷന്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് വൈക്കം വിജയലക്ഷ്മിയുടെ ഗായത്രിവീണക്കച്ചേരി. 11ന് അഷ്ടമിവിളക്ക് – ഉദയനാപുരത്തപ്പന്റെ വരവ്. 18ന് വൈകിട്ട് അഞ്ചിന് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 10ന് ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പുജ വിളക്ക്. ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ വി. ശ്രീകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.