കേരളത്തിനു വേണ്ടത് ഇഛാശക്തിയുള്ള നേതൃത്വം:കേരള ജനതാ പാർട്ടി
കേരളത്തിനു വേണ്ടത് ഇഛാശക്തിയുള്ള നേതൃത്വം:
കോട്ടയം :സമസ്ത മേഖലകളിലും തികഞ്ഞ പരാജയമായി മാറുന്ന ഭരണ കർത്താക്കൾ കേരള ജനതയുടെ ആത്മാഭിമാനത്തെപ്പോലും നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന്ഓ രോ വകുപ്പുകളിലേയും കെടുകാര്യസ്ഥതകളെ ഓരോന്നായി അക്കമിട്ടു നിരത്തിക്കൊണ്ടു് ” കേരള ജനതാ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡോക്ടർ കല്ലാർ ഹരികുമാർ പാർട്ടിയുടെ സംസ്ഥാന നേതൃ സംഗമം ഉത്ഘാടനം ചെയ്തുകൊണ്ടു് കോട്ടയത്തു പറഞ്ഞു.
കെ- റെയിൽ പോലുള്ള പദ്ധതികൾ വികസനമല്ല മറിച്ച് കേരളത്തിന്റെ സർവ നാശമായിരിക്കും കൊണ്ടുവരിക എന്നും, കേരള ജനതയുടെ സ്വപ്നങ്ങളെ പോലും തകർക്കുവാൻ മാത്രമേ അതു കൊണ്ടു കഴിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കംപ്യൂട്ടർ വന്നതിനെതിരേ സമരം ചെയ്തവർ എത്ര കെ എസ് ആർ ടി സി ബസുകൾ തകർത്തു എന്നത് കേരള ജനത കണ്ടതാണ് എന്നും അതു മറക്കണ്ട എന്നും ഓർമപ്പെടുത്തി. ഇപ്പോൾ വെറും എട്ടു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയ ലോട്ടറി ചൂതാട്ടം കേരള ത്തിൽ വേണ്ട എന്നു തീരുമാനിച്ചാൽ , പെട്രോൾ ജി എസ് ടി യിൽ ഉൾപ്പെടുത്തിയാൽ ശ്രീലങ്ക അനുഭവിക്കുന്ന ദുരന്തത്തേക്കാൾ ഏറെ വലിയ ദുരന്തമായിരിക്കും കേരളത്തിൽ നേരിടേണ്ടി വരുന്നത്. കേരള യൗവ്വനം ഇപ്പോൾ ലഹരി ഉപയോഗത്തിലേക്കു മാറിയിരിക്കുന്നത് വികലമായ നയങ്ങളുടെ ഫലമാണെന്നും ചൂണ്ടിക്കാട്ടി. മാറേണ്ടന്ന് വ്യവസ്ഥിതികളാണെന്നും ഇല്ല എങ്കിൽ പാവപ്പെട്ട ജന സമൂഹം വീണ്ടും വലിയ വില നൽകേണ്ടി വരുമെന്നും കേരള ജനതാ പാർട്ടി പ്രസിഡന്റ് ഡോക്ടർ കല്ലാർ ഹരികുമാർ തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാന ട്രഷറർ ജോർജ് ദേവസ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ പനയ്ക്കൽ നെടുംങ്കണ്ടം, സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ ഏലപ്പാറ, സംസ്ഥാന സെക്രട്ടറിമാരായ വനജ തൊടുപുഴ, സത്യൻ അഞ്ചലശേരി, കോട്ടയം ജില്ലാ പ്രസിഡന്റ് വിപിൻദാസ്, പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ജോബിൻ തടത്തിൽ മറ്റു നേതാക്കൻമാരും പ്രസംഗിച്ചു. പിന്നീടു നടന്ന മെമ്പർഷിപ്പുവിതരണത്തിൽ നൂറുകണക്കിനാളുകൾ അംഗത്വം സ്വീകരിച്ചു.