പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍
നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചുകൊണ്ട് മേയര്‍ കത്തയച്ചെന്ന ആരോപണത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍. യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. മേയറുടെ ഓഫീസിന് സമീപത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നഗരസഭയിലെ ബിജെപി അംഗങ്ങളും മേയര്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
തിരുവനന്തപുരം മേയര്‍ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിലാണ് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാക്രമം നല്കാന് മേയര്‍ അഭ്യര്‍ഥിക്കുന്നത്.
അപേക്ഷ നല്‍കേണ്ട അവസാനതീയതിയടക്കം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കോര്‍പ്പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 ഒഴിവിലേക്കാണ് പാര്‍ട്ടിക്കാരെ നിയമിക്കാനുള്ള ശ്രമം നടന്നത്.