ഗവർണർക്കെതിരെ നിയമോപദേശം തേടിയതിനു സർക്കാർ ചെലവഴിച്ചത് 46.90 ലക്ഷം രൂപ.

Spread the love

ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളെ സംബന്ധിച്ച് നിയമോപദേശം തേടിയതിനു സർക്കാർ ചെലവഴിച്ചത് 46.90 ലക്ഷം രൂപ. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇതിൽ ലോകായുക്ത, സർവകലാശാല ഭേദഗതി ബിൽ അടക്കമുള്ള 4 ബില്ലുകൾക്കും കഴിഞ്ഞ വർഷം നിയമസഭ പാസാക്കിയ രണ്ടു ബില്ലുകൾക്കും ഗവർണർ അംഗീകാരം നൽകിയിട്ടില്ല.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് നിയമോപദേശം നൽകിയതിനു സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ഫാലി എസ്.നരിമാന് മാത്രം നൽകിയത് 30 ലക്ഷം രൂപ. അഡ്വ. സുഭാഷ് ശർമയ്ക്ക് 9.90 ലക്ഷം രൂപ നൽകി. സഫീർ അഹമ്മദിന് 3 ലക്ഷവും ക്ലാർക്ക് വിനോദ് കെ.ആനന്ദിന് 3 ലക്ഷവും പ്രതിഫലമായി നൽകി. അഡ്വ. ജനറലിന്റെ നിർദേശം അനുസരിച്ചാണ് തുക അനുവദിച്ചത്. സ്വർണക്കടത്തുകേസിലെ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന ഇഡിയുടെ ഹർജിയിൽ കേരളത്തിനു വേണ്ടി ഹാജരാകാൻ 15.50 ലക്ഷം രൂപയാണ് സീനിയർ അഭിഭാഷകൻ കബിൽ സിബലിനു സർക്കാർ അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *