ടയര്‍ മാറുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.
ടയര്‍ മാറുന്നതിനിടെ ജാക്കി തെന്നിമാറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.
പൊന്‍കുന്നം ശാന്തിഗ്രാം കടമ്പനാട്ട് അബ്ദുല്‍ ഖാദറിന്റെ മകന്‍ അഫ്‌സല്‍ ( 24 ) ആണ് മരിച്ചത്.
ദേശിയപാത 183ല്‍ വൈദ്യതി ഭവന്റെ മുന്‍ വശത്താണ് അപകടം. പഞ്ചറായ ടയര്‍ മാറുന്നതിനായി ഉപയോഗിച്ച ജാക്കി തെന്നിമാറിപ്പോള്‍ അഫ്‌സല്‍ പിക്കപ്പിനടിയില്‍ പെടുകയായിരുന്നു. പിക്കപ്പിനു മുകളില്‍ ഉണ്ടായിരുന്ന പച്ചക്കറി ലോഡും അഫസലിന്റെ ശരീരത്ത് വീണു.
ഓടിയെത്തിയവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരണപ്പെട്ടു. പൊന്‍കുന്നം സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളി കൂടിയാണ് അഫ്‌സല്‍. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.