കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച തീരുമാനത്തെ ന്യായീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സിലര്‍ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല സെനറ്റ് അംഗമെന്ന നിലയില്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നതില്‍ അംഗങ്ങള്‍ പരാജയപ്പെട്ടു എന്നും ഗവര്‍ണര്‍ പറയുന്നു.
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് തന്റെ തീരുമാനത്തെ ഗവര്‍ണര്‍ ന്യായീകരിച്ചത്. സെനറ്റ് നടപടി കേരള സര്‍വകലാശാല നിയമത്തിലെ വ്യവസ്ഥകള്‍ക്ക് യോജിച്ചതല്ല. അതിനെ പ്രകടമായ അധിക്ഷേപം എന്ന് വിളിക്കണം എന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. ചാന്‍സിലര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന സെനറ്റിന്റെ ഏകകണ്ഠമായ തീരുമാനത്തില്‍ തന്റെ നോമിനികള്‍ കക്ഷികളാകുന്നത് നിയമവിരുദ്ധമാണ്, നോമിനികള്‍ പരിധിവിട്ട് പെരുമാറുന്നു എന്നും ഗവര്‍ണര്‍ പറയുന്നു.