3 രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, പാകിസ്താന് എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഗുജറാത്തിലെ രണ്ട് ജില്ലകളില്‍ സ്ഥിരതാമസമാക്കിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗതില്പ്പെട്ടവര്ക്കാണ് പൗരത്വം നല്‍കുന്നത്. വിവാദമായ പൗരത്വ ഭേദഗതി നിയമം 2019 (CAA) ന് പകരം, 1955 ലെ പൗരത്വ നിയമത്തിന് കീഴിലാണ് ഇത് അനുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനമനുസരിച്ച് ഗുജറാത്തിലെ ആനന്ദ്, മെഹ്സാന ജില്ലകളില്‍ താമസിക്കുന്ന ഹിന്ദു, ജൈന, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് സെക്ഷന്‍ 5 പ്രകാരം ഇന്ത്യന്‍ പൗരത്വം അനുവദിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അധികാരം നല്കുന്നു. ഗുജറാത്തിലെ ഈ രണ്ട് ജില്ലകളില്‍ താമസിക്കുന്ന അത്തരം ആളുകള്‍ അവരുടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇവ ജില്ലാതലത്തില്‍ കളക്ടര്‍ പരിശോധിക്കും.
അപേക്ഷയും അതിലെ റിപ്പോര്‍ട്ടുകളും ഒരേസമയം കേന്ദ്ര സര്‍ക്കാരിന് ഓണ്‍ലൈനായി ആക്സസ് ചെയ്യാവുന്നതാണ്. അപേക്ഷകന് പൗരത്വത്തിന് അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ ആവശ്യമായ പരിശോധനകള്‍ക്കായി കളക്ടര്‍ അന്വേഷണം നടത്തും. അവ സ്ഥിരീകരണത്തിനായി സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നു. ഈ നടപടിക്രമങ്ങള്‍ക്കെല്ലാം ശേഷം, അപേക്ഷകന് അനുയോജ്യനാണെന്ന് കളക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍, അയാള്‍ക്ക് ഇന്ത്യന്‍ പൗരത്വമോ നാച്ചുറലൈസേഷന്‍ സര്‍ട്ടിഫിക്കറ്റോ നല്‍കും.