അറസ്റ്റിലായ ചൈനീസ് ചാരവനിതകളില്‍ നിന്ന് കിട്ടിയത് അതീവ ഗൗരവമുള്ള വിവരങ്ങളെന്ന് രഹസ്യാന്വേഷണ വിഭാഗം.
ന്യൂഡല്‍ഹി: അറസ്റ്റിലായ ചൈനീസ് ചാരവനിതകളില്‍ നിന്ന് കിട്ടിയത് അതീവ ഗൗരവമുള്ള വിവരങ്ങളെന്ന് രഹസ്യാന്വേഷണ വിഭാഗം. ചാരവനിതകള്‍ ലക്ഷ്യമിട്ടത് ദലൈലാമയുടെ പിന്‍ഗാമിയുടെ വിവരങ്ങള്‍ ചോര്‍ത്താനെന്ന് കണ്ടെത്തി. ഡല്‍ഹിയിലും ഹിമാചലിലും അറസ്റ്റിലായ വനിതകള്‍ തമ്മില്‍ ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ടിബറ്റന്‍ ബുദ്ധസന്ന്യാസിയുടെ വേഷത്തിലാണ് രണ്ട് വര്‍ഷമായി ചൈനീസ് ചാരവനിത ഡല്‍ഹിയില്‍ കഴിഞ്ഞിരുന്നത്. ബുദ്ധ വിഹാരത്തില്‍ മതപഠന ക്ലാസുകള്‍ എടുത്തിരുന്ന യുവതിയാണ് ഹിമാചലില്‍ പിടിയിലായത്.