സംസ്ഥാനത്തെ അരി വിലവര്‍ധന നിയന്ത്രിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.
തിരുവനന്തപുരം : സംസ്ഥാനത്തെ അരി വിലവര്‍ധന നിയന്ത്രിക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഇന്ന് ചര്‍ച്ച നടത്തും. ആന്ധ്രയില്‍ നിന്നും നേരിട്ട് അരി, മുളക് എന്നിവ ഇറക്കുമതി ചെയ്യുന്നതിനെ സംബന്ധിച്ച് ആന്ധ്രാപ്രദേശ് ഭക്ഷ്യമന്ത്രി കെ.പി. നാഗേശ്വര റാവുമായാണ് ചര്‍ച്ച. കേരളത്തിന് ആവശ്യമുള്ള ആന്ധ്ര ജയ അരി ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയ്ക്ക് കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ന് മുതല്‍ എല്ലാ മുന്‍ഗണനേതര വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 8 കിലോ അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് അരികൊടുക്കാന്‍ മാവേലി സ്റ്റോറുകളിലൂടെ അരി വണ്ടികള്‍ സഞ്ചരിക്കും. 500 ലധികം കേന്ദ്രങ്ങളിലെത്തി നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാര്‍ഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്‌റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുക