ആര്‍എസ് പി നേതാവ് ടിജെ ചന്ദ്രചൂഢന് അന്തരിച്ചു.
മുതിര്‍ന്ന ആര്‍എസ് പി നേതാവ് ടിജെ ചന്ദ്രചൂഢന് അന്തരിച്ചു. 83വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ആര്‍എസ്പി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളജ് അധ്യാപക ജോലി രാജിവച്ച് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. കെ പങ്കജാക്ഷന് മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓഫീസിന്റെ ചുമതലയും വഹിച്ചിരുന്നു. കുറച്ചുകാലം മാധ്യമപ്രവര്‍ത്തകനായി ജോലി നിര്‍വഹിച്ചിരുന്നു. പിഎസ് സി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.
ആര്യനാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെനാളുകളായി സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.