കണ്ണൂരിൽ പ്രതിയെ തിരയുന്നതിനിടെ പോലീസുകാരന് പാമ്പു കടിയേറ്റു.
കണ്ണൂരിൽ പ്രതിയെ തിരയുന്നതിനിടെ പോലീസുകാരന് പാമ്പു കടിയേറ്റു. മട്ടന്നൂർ നായാട്ടുപാറ കരടിയിൽ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച പ്രതിയെ തിരയുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. മട്ടന്നൂർ സ്റ്റേഷനിലെ സിപിഒ അശ്വിനാണ് പാമ്പുകടിയേറ്റത്. അശ്വിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് പട്ടാന്നൂരിലെ കെ. രാധയുടെ 3 പവന്റെ മാല മോഷ്ടിച്ചത്.