കെ വി തോമസ് സിപിഎം പാർട്ടി കോൺസിൽ പങ്കെടുക്കും.
കെ വി തോമസ് സിപിഎം പാർട്ടി കോൺസിൽ പങ്കെടുക്കും.
കൊച്ചി :കെപിസിസിയുടെയും ഹൈക്കമാൻഡിന്റെയും വിലക്ക് ലംഘിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കും.
സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിന് ദേശീയ പ്രാധാന്യമുണ്ട്. സെമിനാറിൽ പങ്കെടുക്കുന്നതിന് എന്താ ഇത്ര വിരോധമെന്ന് തോമസ് ചോദിച്ചു. കോൺഗ്രസിൽ നൂലിൽ കെട്ടി വന്ന് ഇറങ്ങിയ ആളല്ല താൻ. പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ശരിയാണോ എന്നദ്ദേഹം ചോദിച്ചു.
അദ്ദേഹം വിളിച്ചു ചേർച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇദ്ദേഹത്തിന് കോൺഗ്രസ് നൽകിയ വിലക്ക് ലംഘിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്തേക്ക് നീങ്ങുകയാണ് എന്ന സൂചനയാണ് നൽകുന്നത്.
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിന്റെ പേരിൽ കോൺഗ്രസ് അദ്ദേഹത്തെ പുറത്താക്കിയാൽ സിപിഎം വേണ്ട പിന്തുണ നൽകുമെന്ന് സൂചന നൽകി കഴിഞ്ഞു.
ഇക്കാര്യം സിപിഎം കേന്ദ്രങ്ങൾ കെ.വി.തോമസിന് ഉറപ്പു നൽകിയിട്ടുമുണ്ട്. ഇതു സൂചിപ്പിച്ചുകൊണ്ടുള്ള സിപിഎം നേതാക്കളുടെ പ്രസ്താവനകളും പുറത്തുവന്നിട്ടുണ്ട്.