ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെക്ക് ചാടി യുവാവിന്റെ ആത്യമഹത്യാശ്രമം.

Spread the love

കൊച്ചി : ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെക്ക് ചാടി യുവാവിന്റെ ആത്യമഹത്യാശ്രമം. എറണാകുളം സ്വദേശി മിനു ആന്റണിയാണ് ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മിനു ആന്റണിയ്‌ക്കെതിരെ ഭാര്യ കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇരുപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ പ്രതിമാസം ചെലവിന് നല്‍കാന്‍ ഉത്തരവിട്ടിരുന്നു.
കൂലി പണിക്കാരനായ തനിക്ക് ഇത്രയും വരുമാനമില്ലെന്നും തുകയില്‍ കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബഞ്ച് 20,000 രൂപയാക്കി നിശ്ചയിച്ചു. ഈ ഉത്തരവിനെതിരെയാണ് ആതമഹത്യാഭീഷണി മുഴക്കിയിരിക്കുന്നത്. സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് മിനു ആന്റണിക്കെതിരെ കേസ് എടുത്തു

Leave a Reply

Your email address will not be published. Required fields are marked *