ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കെ.എന്‍ ബാലഗോപാലില്‍ പ്രീതി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അപ്രീതിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായണ് മുഖ്യമന്ത്രി ധനമന്ത്രിയെ മാറ്റില്ലെന്ന മറുപടി നല്‍കിയത്.
ഗവര്‍ണര്‍ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇപ്പോള്‍ ഗവര്‍ണര്‍ ഇത്തരത്തില്‍ ഒരു നിലപാട് എടുത്തിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ധനമന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.