യുവതിയെ ശല്യംചെയ്തെന്ന് ആരോപിച്ച് ദളിത് യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു.
ദാമോ: യുവതിയെ ശല്യംചെയ്തെന്ന് ആരോപിച്ച് ദളിത് യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദേവ്രാന്‍ ഗ്രാമത്തിലാണ് സംഭവം. മുപ്പതു വയസ്സുകാരനായ മനാക് അഹിര്‍വാറും മാതാപിതാക്കളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മനാകിന്റെ അയല്ക്കാരന് ജഗദീഷ് പാട്ടീലിനെ പോലീസ് അറസ്റ്റു ചെയ്തു.
ജഗദീഷിന്റെ ഭാര്യയെ മനാക് ശല്യംചെയ്തെന്ന് ആരോപിച്ച് ജഗദീഷും മനാകിന്റെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ജഗദീഷും കൂട്ടാളികളായ അഞ്ചു പേരും ചേര്‍ന്ന് മനാകിന്റെ വീട്ടിലെത്തുകയും കുടുംബത്തിനുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മനാകും മാതാപിതാക്കളും സംഭവസ്ഥലത്തു തന്നെ മരിച്ചു. മനാകിന്റെ സഹോദരന് മഹേഷ് അഹിര്‍വാറിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവശേഷം ഒളിവില്‍പോയ ജഗദീഷിന്റെ കൂട്ടാളികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ജഗദീഷിനെതിരെ കൊലക്കുറ്റത്തിനും പട്ടികജാതിപട്ടികവര്‍ഗ സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.