പൈക്ക ബാലടുക്ക തർബീയത്തുൽ ഇസ്ലാം മദ്രസ മീലാദ് ഫസ്റ്റ് “താജ് ദാരേ മദീന” നടത്തി
പൈക്ക ബാലടുക്ക തർബീയത്തുൽ ഇസ്ലാം മദ്രസ മീലാദ് ഫസ്റ്റ് “താജ് ദാരേ മദീന” വർണ്ണ വിസ്മയമായി
പൈക്ക: ബാലടുക്ക ബദർ മസ്ജിദ് മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തർബിയത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ മീലാദ് ഫസ്റ്റ് “താജ് ദാരേ മദീന” വർണ്ണ വിസ്മയമായി. മീലാദ് കമ്മിറ്റി ചെയർമാൻ
ബക്കർ പൈക്ക പതാകയുയർത്തി തുടക്കം കുറിച്ച രണ്ട് ദിവസത്തെ പരിപാടി പി ടി എ പ്രസിഡൻറ്
കെ പി ഹമീദിൻ്റെ അധ്യക്ഷതയിൽ ബാലടുക്ക മസ്ജിദ് ഇമാം ഇസ്മയിൽ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു മീലാദ് കമ്മിറ്റി കൺവീനർ കെ പി ഫൈസൽ സ്വാഗതം പറഞ്ഞു
തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നടത്തുകയും രണ്ടാം ദിവസം വൈകുന്നേരം ദഫ് മുട്ട്, സ്കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയ പ്രദർശനങ്ങളോട് കൂടിയ
ഘോഷയാത്ര പൈക്ക പ്രദേശത്തെ പുളകംകൊള്ളിച്ചു. തുടർന്ന് മത്സരാർത്ഥികൾക്കും പഠന മികവിനുള്ള സമ്മാനങ്ങൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൽകി.
സമാപന സമ്മേളനം ബദർ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ്
ഹനീഫ കരിങ്ങപ്പള്ളത്തിൻ്റെ അധ്യക്ഷതയിൽ പൈക്ക ജമാഅത്ത് പ്രസിഡൻറ് ഹാജി പി എം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പൈക്ക ജമാഅത്ത് ചീഫ് ഇമാം
സഹലബത്ത് ദാരിമി മുഖ്യപ്രഭാഷണം നടത്തി
ജനറൽ സെക്രട്ടറി ബി എ ഇബ്രാഹിം സ്വാഗതം പറഞ്ഞു. പൈക്ക ജമാഅത്ത് ജനറൽ സെക്രട്ടറി
ജെ പി അബ്ദുള്ള, പൈക്കം മണവാട്ടി മഖാം കമ്മിറ്റി പ്രസിഡൻറ് ഖാലിദ് ഹാജി കൊയർകൊച്ചി, പൈക്ക ജമാഅത്ത് ട്രഷറർ
ബി എ ഹമീദ് ഹാജി, ബി കുഞ്ഞാമു ഹാജി, പി എം അബ്ദുൽ ഖാദർ ഹാജി,
അബ്ദുൽ ലത്തീഫ് മൗലവി,
ബഷീർ മാഷ്,
പി സി അബ്ദുൽ റസാഖ്,
കെ ഇ ബഷീർ മൗലവി,
ബി എ ശരീഫ് പൈക്ക,
ബി എം ഹാരിസ്, പൈക്കം അബ്ദുല്ല സഖാഫി, യാസിർ മൗലവി, അബ്ദുൽ ഹമീദ് ഖാസിമി, ഷരീഫ് ഹനീഫി, ശരീഫ് കുഞ്ഞിപ്പാറ, ശരീഫ് ബീട്ടിയടുക്ക, അബൂബക്കർ കുഞ്ഞിപ്പാറ, അബ്ദുല്ല ഹിൽട്ടൺ, നൂറുദ്ദീൻ പാറക്കുന്ന്, സി എച്ച് മുഹമ്മദ്, എം കെ ഇബ്രാഹിം, ശരീഫ് കല്ലായം, അബ്ദുകുണ്ടിൽ, നൗഷാദ് കൊയർകൊച്ചി, റഹീം കല്ലായം, സംസാരിച്ചു.
മൗലീദ് പാരായണവും അന്നദാനവും നടത്തി ബി കെ ബഷീർ പൈക്ക നന്ദി പറഞ്ഞു.