പി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.
മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മാനനഷ്ടക്കേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്ണനെ സ്വപ്ന വെല്ലുവിളിക്കുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്നയുടെ മറുപടി.
സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നതായി ശ്രീരാമകൃഷ്ണന് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കേസ് കൊടുത്താല്‍ കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും സ്വപ്ന പറഞ്ഞു.സ്വപ്ന ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് ശ്രീരാമകൃഷ്ണന് നേരത്തേ രംഗത്തുവന്നിരുന്നു. ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റയ്ക്ക് ക്ഷണിച്ചെന്ന ആരോപണം തെറ്റാണെന്നു ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല. സന്ദര്‍ശിക്കാന്‍ വരുന്നത് ആരായാലും, സ്ത്രീയായാലും പുരുഷനായാലും താന്‍ മോശമായി പെരുമാറിയിട്ടില്ല. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.