കളമശേരിയിൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമത്തിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
കൊച്ചി :കളമശേരിയിൽ വിദ്യാർഥിനിക്കു നേരെ ലൈംഗിക അതിക്രമത്തിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
ആലുവ തേവയ്ക്കൽ സ്വദേശി വടക്കേടത്തു വീട്ടിൽ അജിത്ത് ശശിധരനാണ് അറസ്റ്റിലായത്.
നുവാൽസിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനിക്കാണു ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രി 10നാണ് സംഭവം.
ഓൺലൈനിൽ ബുക്കു ചെയ്ത ഭക്ഷണം എടുക്കാൻ സെക്യൂരിറ്റി കാബിനിൽ എത്തിയതായിരുന്നു വിദ്യാർഥിനിയും സഹപാഠിയും.
ഇവിടെയുള്ള എടിഎമ്മിൽ നിന്നു പണം എടുക്കാനെത്തിയ അജിത് പെൺകുട്ടിയെ കയറി പിടിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ സിഐ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. എടിഎം സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണു പ്രതിയെ തിരിച്ചറിഞ്ഞത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.